കോവിഡുകാലത്ത്​ ഭക്ഷണ വിതരണത്തിൽ വൻ വർധന; ഐ.പി.ഒക്കൊരുങ്ങി സൊ​മാറ്റോ

ന്യൂഡൽഹി: കോവിഡുകാലത്ത്​ ഓൺലൈനിലൂടെയുള്ള ഭക്ഷണ വിതരണത്തിൽ വൻ വർധനയുണ്ടായതോടെ ഐ.പി.ഒക്കൊരുങ്ങി സൊമാറ്റോ. 82.5 മില്യൺ രൂപ മുല്യമുള്ള ഐ.പി.ഒക്കായി ചൈനയിലെ ആൻറ്​ ഗ്രൂപ്പി​െൻറ പിന്തുണയുള്ള സൊ​മാറ്റോ അപേക്ഷ നൽകി.

2008ലാണ്​ സ്​റ്റാർട്ട്​ അപ്​ സംരംഭമായി സൊ​മാറ്റോ പ്രവർത്തനം ആരംഭിക്കുന്നത്​. ഇന്ന്​ 24 രാജ്യങ്ങളിലായി 5000ലധികം പേർ സൊമാറ്റോയിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ച്​ നിക്ഷേപകരിൽ നിന്നായി 250 മില്യൺ ഡോളർ സൊമാറ്റോ സ്വരൂപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കമ്പനി ഐ.പി.ഒയിലേക്കും ചുവടുവെക്കുന്നത്​.

സൊമാറ്റോയിലെ ഉടമസ്ഥരിലൊരാളായ ഇൻഫോ എഡ്​ജാണ്​ അവരുടെ ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപനക്ക്​ വെക്കുന്നത്​. കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി കമ്പനികളാണ്​ ഇന്ത്യയിൽ ഓഹരി വിൽപനയുമായി രംഗത്തെത്തുന്നത്​. ഇതിന്​ പിന്നാലെയാണ്​ ഓഹരി വിപണിയിലേക്കുള്ള സൊമാറ്റോയുടേയും ചുവടുവെപ്പ്​.

Tags:    
News Summary - Zomato Files For $1.11 Billion IPO As Food Delivery Surges In Pandemic Times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT