തക്കാളി വില ഉയർന്നു തന്നെ; 100 രൂപയിലെത്തി

ന്യൂഡൽഹി: രാജ്യത്തെ തക്കാളിയുടെ വില കുതിക്കുന്നു. കിലോ ഗ്രാമിന്​ 100 രൂപക്കാണ്​ പലയിടങ്ങളിലും തക്കാളി വിൽപന നടത്തുന്നത്​. മഴമൂലം ഉൽപാദനം കുറഞ്ഞതാണ്​ തക്കാളി വില ഉയരുന്നതിന്​ കാരണം. 80 മുതൽ 100 രൂപ വരെയാണ്​ രാജ്യത്തെ നഗരങ്ങളിൽ തക്കാളിയുടെ ശരാശരി വില.

ഒരു കിലോ തക്കാളിക്ക്​ ഡൽഹിയിൽ 92 രൂപയും മുംബൈയിൽ 80 രൂപയുമാണ്​ വില. കൊൽക്കത്തിയിലാണ്​ തക്കാളി വില 100 രൂപ തൊട്ടത്​. ചെന്നൈയിൽ തക്കാളിക്ക്​ വില കുറവാണ്​. കേരളത്തിലും തക്കാളിയുടെ വിലയിൽ കുറവൊന്നുമില്ല. 80 രൂപക്ക്​ മുകളിലാണ്​ കേരളത്തിലെ പല സ്ഥലങ്ങളിലും തക്കാളി വിൽപന നടത്തുന്നതെന്നാണ്​ റിപ്പോർട്ട്​.

ജൂൺ മാസത്തിൽ 25 രൂപയായിരുന്നു ഡൽഹിയിലെ തക്കാളിയുടെ  വില. ഉൽപാദനത്തിൽ വൻ കുറവുണ്ടായതോടെയാണ്​ തക്കാളിയുടെ വില കുതിച്ചുയർന്നത്​. അടുത്ത കാലത്തൊന്നും തക്കാളിയുടെ വിലയിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ്​ വ്യാപാരികൾ നൽകുന്ന സൂചന. കർണാടക, ആന്ധ്ര പ്രദേശ്​, തെലങ്കാന, മധ്യപ്രദേശ്​, പശ്​ചിമ ബംഗാൾ, ഒഡീഷ എന്ന സംസ്ഥാനങ്ങളിലാണ്​ തക്കാളി ഉൽപാദനം പ്രധാനമായും നടക്കുന്നത്​.

Tags:    
News Summary - Tomatoes Stay Pricey At Rs. 100 Per Kg–Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT