കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ വൻ കുതിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചയോടെ സ്വർണവില കുറഞ്ഞത്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 14,405 ആയി. പവൻ വിലയിൽ 1880 രൂപ കുറഞ്ഞ് 1,15,240 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,835 രൂപയായി.
ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയായിരുന്നു. പവന്റെ വില വെള്ളിയാഴ്ച രാവിലെ 1,17,120 രൂപയിലെത്തി പുതിയ റെക്കോഡ് കുറിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഉച്ചയോടെ വില കുറയുകയായിരുന്നു. അതേസമയം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. അര ശതമാനം നേട്ടത്തോടെ ഔൺസിന് 4,912.2 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം. യു.എസ് ഗോൾഡ് ഫ്യൂച്ചറും 0.9 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
യു.എസിലുള്ള വിശ്വാസം നഷ്ടമായതിനെ തുർട്ട് ആളുകളെല്ലാം സുരക്ഷിത നിക്ഷേപം തേടുകയാണ്. ഇതാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഇന്നലെ ഗ്രീൻലാൻഡ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായെങ്കിലും അതൊന്നും സ്വർണവിലയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് വേണം വിലയിരുത്താൻ.
ഈ മാസത്തെ സ്വർണവില
1-Jan-26 Rs. 99,040 (Lowest of Month)
2-Jan-26 99880
3-Jan-26 99600
4-Jan-26 99600
5-Jan-26 (Morning) 100760
5-Jan-26 (Afternoon) 101080
5-Jan-26 (Evening) 101360
6-Jan-26 101800
7-Jan-26 (Morning) 102280
7-Jan-26 (Evening) 101400
8-Jan-26 101200
9-Jan-26 (Morning) 101720
9-Jan-26 (Evening) 102160
10-Jan-26 103000
11-Jan-26 103000
12-Jan-26 104240
13-Jan-26 104520
14-Jan-26 (Morning) 105320
14-Jan-26 (Evening) 105600
15-Jan-26 (Morning) 105000
15-Jan-26 (Evening) 105320
16-Jan-26 105160
17-Jan-26 105440
18-Jan-26 105440
19-Jan-26 (Morning) 106840
19-Jan-26 (Evening) 107240
20-jan-26 108000
20-Jan-26 (Noon) 1,08,800
20-Jan-26 (Evening) 1,10,400
20-Jan-26 (Evening) 1,09,840
21-Jan-26 (Morning) 1,13,160
21-Jan-26 (Evening) 1,14,840
22-Jan-26 1,13,160
23-Jan-26 1,17,120
1,15,240
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.