Posted On
date_range Updated On
date_range തുടർച്ചയായ ഇടിവിന് ശേഷം സ്വർണവിലയിൽ നേരിയ വർധന
കോഴിക്കോട്: രണ്ടാഴ്ച കൊണ്ട് 4160 രൂപ കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് നേരിയ വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 55,560 രൂപയും ഗ്രാമിന് 6945 രൂപയുമായി.
ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായിരുന്നു. ഗ്രാമിന് ഇന്നലെ 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാായിരുന്നു വില. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്. രണ്ടാഴ്ച കൊണ്ട് 4160 രൂപയാണ് കുറഞ്ഞത്. നവംബർ ഒന്നിന് 59,080 രൂപയായിരുന്നു വില.
ഈ മാസത്തെ ഇതുവരെയുള്ള വില ഇങ്ങനെ
1-നവംബർ - 59,080
2-നവംബർ - 58,960
3-നവംബർ - 58,960
4-നവംബർ -58,960
5-നവംബർ -58,840
6-നവംബർ -58,920
7-നവംബർ -57,600
8-നവംബർ -58,280
9-നവംബർ -58,200
10-നവംബർ -58,200
11-നവംബർ -57,760
12-നവംബർ -56,680
13-നവംബർ -56,360
14-നവംബർ -55,480
15-നവംബർ 55,560
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.