സ്വർണത്തിന് ഇന്ന് കുത്തനെ കൂടി; റെക്കോഡ് വിലയിലേക്ക് തിരിച്ചെത്തി

കൊച്ചി: സ്വർണത്തിന് ഇന്ന് വീണ്ടും വില കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 44,240 എന്ന എക്കാലത്തെയും ​റെക്കോഡ് വിലയിലേക്ക് സ്വർണം തിരിച്ചുകയറി. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ മാസം 18നായിരുന്നു സ്വർണം ആദ്യമായി ഈ വില തൊട്ടത്. മാർച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വർണത്തിന് ഒമ്പത് ദിവസം കൊണ്ടാണ് 3500 രൂപയോളം വർധിച്ച് 44,240 രൂപയായത്.

ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാം തീയതി ഈ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർന്ന് ഇന്നലെ പവൻ വില 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയായിരുന്നു വില. 

Tags:    
News Summary - Todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT