ഓഹരി വിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി; സ്വർണവില കുറഞ്ഞു

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ വ്യാപാരത്തിന്​ തുടക്കം കുറിച്ചു. സെപ്‌റ്റംബർ സീരീസിൻറ്റ ആദ്യദിനത്തിൽ നിഫ്‌റ്റിയിൽ അനുഭവപ്പെട്ട ഉണർവ്‌ പ്രദേശിക നിഷേപകരെയും വിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു. ഇന്നലെ 11,549 ൽ ക്ലോസ്‌ ചെയ്‌ത സൂചിക ഓപ്പണിങിൽ 11,634 പോയിൻറ്‌ വരെ കയറി. ബോംബെ സെൻസെക്‌സ്‌ 235 പോയിൻറ്‌ മികവിലാണ്‌ ഇടപാടുകൾ പുരോഗമിക്കുന്നത്‌. ഒരവസരത്തിൽ ബി.എസ്‌.ഇ സൂചിക 39,380 ന്‌ മുകളിലേയ്‌ക്ക്‌ സഞ്ചരിച്ചു.

വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിലെ വാങ്ങൽ താൽപര്യം തുടരുകയാണ്‌. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ കുതിപ്പ്‌ കാഴ്‌ച്ചവെച്ച ബാങ്കിങ്‌ ഓഹരികളിൽ ആദ്യ മണിക്കൂറിൽ ഫണ്ടുകൾ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചു. എഫ്‌.എം.സി.ജി ഓഹരികൾ ശ്രദ്ധിക്കപ്പെട്ടു. ടെക്‌നോളജി വിഭാഗം ഓഹരികളിൽ വാങ്ങലുകാർ പിടിമുറുക്കി. ഐ.ടി ഓഹരികൾ മികവ്‌ കാണിച്ചു.​

വാരാന്ത്യമായതിനാൽ ഇടപാടുകളുടെ രണ്ടാം പകുതിയിൽ ഓപ്പറേറ്റർമാർ പ്രോഫിറ്റ്‌ ബുക്കിങിന്‌ നീക്കം നടത്താൻ സാധ്യതയുണ്ട്‌. ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം 73.65ലാണ്‌.

സ്വർണ്ണ വില കുറഞ്ഞു

സ്വർണ വില ഇന്ന്‌ 400 രൂപയാണ്‌ ഇടിഞ്ഞത്‌. പവൻ 38,240 ൽ നിന്ന്‌ 37,840 രൂപയായി. ഒരു ഗ്രാം സ്വർണ വില 50 രൂപ താഴ്‌ന്ന്‌ 4730 രൂപയായി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം മെച്ചപ്പെട്ടത്‌ ആഭ്യന്തര സ്വർണ വിലയിൽ ഇന്ന്‌ പ്രതിഫലിച്ചു. അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണം ട്രോയ്‌ ഔൺസിന്‌ 1945 ഡോളറായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT