നിഫ്​റ്റി റെക്കോർഡ്​ ഉയരത്തിൽ; സെൻസെക്​സിന്​ 500 പോയിന്‍റ്​ നേട്ടം

മുംബൈ: നാലാം പാദത്തിലെ ജി.ഡി.പി സംബന്ധിച്ച കണക്കുകൾ പുറത്ത്​ വരാനിരിക്കെ നിഫ്​റ്റിയും സെൻസെക്​സും നേട്ടത്തോടെ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചു. 515 പോയിന്‍റ്​ നേട്ടത്തോടെ സെൻസെക്​സ്​ 51,937 പോയിന്‍റിലാണ്​ വ്യാപനം അവസാനിപ്പിച്ചത്​. 147 പോയിന്‍റ്​ നേട്ടം സ്വന്തമാക്കി നിഫ്​റ്റി പുതിയ ഉയരത്തിലെത്തി. 15,583 പോയിന്‍റിലാണ്​ നിഫ്​റ്റി വ്യാപാരം അവസാനിപ്പിച്ചത്​.

മെറ്റൽ, ബാങ്കിങ്​ ഓഹരികൾ കുതിച്ചതാണ്​ സെൻസെക്​സിന്‍റെ നേട്ടത്തിന്​ ഇടയാക്കിയത്​. റിലയൻസ്​, ഐ.സി.ഐ.സി.​െഎ ബാങ്ക്​, ഭാരതി എയർടെൽ, ഐ.ടി.സി, ഡോ.റെഡ്ഡി, മാരുതി തുടങ്ങിയ ഓഹരികളെല്ലാം സെൻസെക്​സിൽ നേട്ടമുണ്ടാക്കി.

എം&എം, ഇൻഫോസിസ്​, ഇഡസ്​ലാൻഡ്​ ബാങ്ക്​, എൽ&ടി, സൺ ഫാർമ തുടങ്ങിയ കമ്പനികൾ നഷ്​ടത്തിലായി. നാഷണൽ സ്റ്റാറ്റസ്​റ്റിക്​സ്​ ഓർഗനൈസേഷൻ നാലാംപാദ ജി.ഡി.പിയെ സംബന്ധിച്ച കണക്കുകൾ ഇന്ന്​ പുറത്തുവിടാനിരിക്കെയാണ്​ ഓഹരി വിപണികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്​.

Tags:    
News Summary - Sensex surges 515 points ahead of GDP data; Nifty hits fresh ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT