Posted On
date_range Updated On
date_range ഇന്ത്യൻ വിപണിയിൽ ഇടിവ്; 432 ഒാഹരികൾക്ക് തിരിച്ചടി
മുംബൈ: വാരത്തിന്‍റെ രണ്ടാം ദിവസം ഇന്ത്യൻ ഒാഹരി വിപണിയിൽ ഇടിവ്. ഇന്ത്യൻ സൂചിക സെൻസെക്സ് 56.66 പോയിന്‍റ് ഇടിഞ്ഞ് 40374.94 പോയിന്‍റിലും ദേശീയ സൂചിക നിഫ്റ്റി 18.80 പോയിന്‍റ് താഴ്ന്ന് 11854.20 പോയിന്‍റിലുമാണ് വ്യാപാരം.
യഥാക്രമം 0.14 ശതമാനവും 0.16 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ 340 ഒാഹരികൾ നേട്ടം കൊയ്തപ്പോൾ 432 ഒാഹരികൾ തിരിച്ചടി നേരിട്ടു. 54 ഒാഹരികൾ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു.
എച്ച്.സി.എൽ, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്, റിലയൻസ്, എസ്.ബി.ഐ, ടാറ്റ സ്റ്റീൽ, ലാർസൻ, ഭാരതി എയർടെൽ എന്നീ ഒാഹരികൾ നേട്ടത്തിലാണ്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, നെസ്റ്റ് ലെ, ഐ.ടി.സി എന്നീ ഒാഹരികളാണ് നഷ്ടത്തിൽ വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.