Posted On
date_range Updated On
date_range സെൻസെക്സ് 75,000ത്തിന് താഴെ
- തകർച്ചയിൽനിന്ന് കരകയറാനാകാതെ ഓഹരി വിപണി. തിങ്കളാഴ്ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞ സെൻസെക്സ് 75,000 പോയന്റിന് താഴെയെത്തി.
- വ്യാപാരത്തിനിടയിൽ 923 പോയന്റ് വരെ ഇടിഞ്ഞ സെൻസെക്സ് അവസാനത്തിൽ നഷ്ടം 856ൽ എത്തിച്ചു.
- തുടർച്ചയായി അഞ്ചാം ദിവസവമാണ് സൂചിക ഇടിയുന്നത്. അഞ്ചു ദിവസത്തിൽ സെൻസെക്സ് 1542 പോയന്റും നിഫ്റ്റ് 406 പോയന്റും നഷ്ടമാക്കി.
- എച്ച്.സി.എൽ, സൊമാറ്റോ, ടി.സി.എസ്, ഇൻഫോസിസ്,ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എൻ.ടി.പി.സി തുടങ്ങിയവക്ക് കാര്യമായ നഷ്ടമുണ്ടായി.
- മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി, നെസ്ലെ, ഐ.ടി.സി തുടങ്ങിയവ നേട്ടമുണ്ടാക്കി.
- -വിദേശ ഫണ്ടുകളുടെ പിന്മാറ്റമാണ് വിപണിയെ പ്രധാനമായും ദുർബലമാക്കുന്നത്. ഈ മാസം ഇതുവരെ വിദേശ നിക്ഷേപകർ 23,710 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.