ശിൽപ ഷെട്ടിക്കും രാജ്​ കുന്ദ്രക്കും പിഴയിട്ട്​ സെബി

മുംബൈ: ശിൽപ ഷെട്ടിയുടേയും രാജ്​ കുന്ദ്രയുടേയും ഉടമസ്ഥതയിലുള്ള വിയാൻ ഇൻഡസ്​ട്രീസിന്​ പിഴയിട്ട്​ സെബി. മൂന്ന്​ ലക്ഷം രൂപയാണ്​​ സെക്യൂരിറ്റി എക്​സ്​ചേ​ഞ്ച്​ ബോർഡ്​ ഓഫ്​ ഇന്ത്യ പിഴയായി ചുമത്തിയത്​. 2013 മുതൽ 2015 വരെ നടന്ന ഇടപാടുമായി ബന്ധപ്പെട്ടാണ്​ പിഴശിക്ഷ.

2015ൽ അഞ്ച്​ ലക്ഷം ഇക്വിറ്റി ഓഹരികൾ നാല്​ പേർക്കായി വിയാൻ ഇഡൻസ്​ട്രീസ്​ നൽകിയിരുന്നു. 2.57 കോടി രൂപ മൂല്യം വരുന്ന 1,28,800 ഓഹരികൾ ശിൽപ ഷെട്ടിക്കും രാജ്​ കുന്ദ്രക്കും കൈമാറിയിരുന്നു. ഈ ഇടപാട്​ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സെബിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ്​ സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയത്​.

10 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ യഥാസമയത്ത്​ സെബിയെ അറിയിക്കണമെന്ന്​ ചട്ടമുണ്ട്​. ഇത്​ ലംഘിച്ചുവെന്ന്​ വ്യക്​തമാക്കിയാണ്​ സ്ഥാപനത്തിനെതിരെ സെബി പിഴ ചുമത്തിയത്​. നേരത്തെ അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ രാജ്​ കുന്ദ്ര അറസ്റ്റിലായിരുന്നു.

Tags:    
News Summary - Sebi slaps fine on Viaan Industries, Raj Kundra, Shilpa Shetty for disclosure lapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT