പി.എൻ.ബി ഹൗസിങ്​ ഫിനാൻസി​െൻറ 4000 കോടിയുടെ ഇടപാടിന്​ സെബി വിലക്ക്​

മുംബൈ: പി.എൻ.ബി ഹൗസിങ്​ ഫിനാൻസി​െൻറ 4000 കോടി രൂപയുടെ ഇടപാടിന്​ താൽക്കാലിക വിലക്കുമായി സെബി. കാർലി ഗ്രൂപ്പിന്​ ഓഹരി വിൽക്കാനുള്ള ഇടപാടിനാണ്​ താൽക്കാലിക വിലക്ക്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ പി.എൻ.ബി ബാങ്കിന്​ സെബി കത്തയച്ചു.

കാർലി ഗ്രൂപ്പി​െൻറ നേതൃത്വത്തിലുള്ള സ്വകാര്യ നിക്ഷേപകർക്ക്​ കമ്പനി ഓഹരികൾ കൈമാറാനായിരുന്നു പി.എൻ.ബി ഹൗസിങ്​ ഫിനാൻസി​െൻറ നീക്കം. ഇതിന്​ അംഗീകാരം വാങ്ങുന്നതിനായി എക്​ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങും കമ്പനി വിളിച്ചു. ജൂൺ 22നായിരുന്നു മീറ്റിങ്​ വിളിച്ചിരുന്നുത്​. ഇടപാട്​ നടന്നാൽ പി.എൻ.ബി ഹൗസിങ്​ ഫിനാൻസിൽ പഞ്ചാബ്​ നാഷണൽ ബാങ്കി​െൻറ ഓഹരി പങ്കാളിത്തം 26 ശതമാനത്തിൽ താഴെയായി ചുരുങ്ങും.

ഓഹരി വിൽപനയോട്​ കമ്പനിയിലെ ചെറിയൊരു വിഭാഗം ഓഹരി ഉടമകൾ എതിർപ്പറയിച്ചിരുന്നുവെന്നാണ്​ സൂചന. ഇതിന്​ പിന്നാലെയാണ്​ സെബി വിലക്കും വരുന്നത്​. അതേസമയം, സെബിയുടെ നിയമങ്ങൾ പാലിച്ചാണ് ഓഹരി വിൽപ്പനക്കൊരുങ്ങിയതെന്നാണ്​ പി.എൻ.ബി ഹൗസിങ്​ ഫിനാൻസ്​ ബോർഡ്​ ഓഫ്​ ഡയറക്​ടേഴ്​സി​െൻറ വാദം. 

Tags:    
News Summary - SEBI halts PNB Housing Finance's Rs 4,000 crore deal with Carlyle group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT