Posted On
date_range Updated On
date_range രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്ടത്തോടെ 73.65 രൂപയിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളർ കരുത്താർജിച്ചതിനൊപ്പം ഓഹരി വിപണിയിലെ മന്ദതയും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.
ഇന്‍റർബാങ്ക് വിദേശ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ 73.48നാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടം നേരിട്ട് 73.65 രൂപയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസം 73.42ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വിദേശനിക്ഷേപകർ കഴിഞ്ഞ ദിവസം വിൽപനക്കാരുടെ മേലങ്കിയണിഞ്ഞതും രൂപയുടെ തിരിച്ചടിക്കാരണമായെന്നാണ് സൂചന. 145.45 കോടിയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റഴിച്ചു. ആഗോളവിപണിയിൽ എണ്ണവില 0.04 ശതമാനം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.