Posted On
date_range Updated On
date_range ചരിത്രം കുറിച്ച് റിലയൻസ്; 200 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ആദ്യകമ്പനി
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. 200 ബില്യൺ ഡോളർ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി റിലയൻസ് മാറി. ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിൽ 8 ശതമാനം നേട്ടമുണ്ടായതോടെയാണ് റിലയൻസ് പുതിയ നേട്ടമുണ്ടാക്കിയത്.
8 ശതമാനം നേട്ടത്തോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ റിലയൻസ് ഓഹരികളുടെ വില 2,343.90 രൂപയായി ഉയർന്നു. 2020ൽ മാത്രം റിലയൻസിൻെറ വിപണി മൂല്യം 70 ബില്യൺ ഡോളറാണ് വർധിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടി.സി.എസിന് 10 ബില്യൺ ഡോളറിൻെറ നേട്ടം മാത്രമാണുണ്ടാക്കാനായത്.
14 ലക്ഷം കോടിയാണ് റിലയൻസിൻെറ ആകെ വിപണി മൂല്യം. കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിയതും പുതിയ നിക്ഷേപങ്ങളും ഏറ്റെടുക്കലുമെല്ലാമാണ് റിലയൻസിന് കരുത്താവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.