Posted On
date_range Updated On
date_range രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഓഹരി വിപണിക്കും അവധി, പകരം ഇന്ന് പ്രവർത്തിക്കും
മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധിയാകുമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പകരം ജനുവരി 20 ശനിയാഴ്ച വിപണി രാവിലെ ഒമ്പത് മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കും.
എൻ.എസ്.ഇ, ബി.എസ്.ഇ വെബ്സൈറ്റിൽ അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടായാൽ ഇടപാടിന്റെ തുടർച്ച ഉറപ്പാക്കാൻ ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9.15 മുതൽ പത്തുവരെയും 11.30 മുതൽ 12.30 വരെയുമായി പ്രത്യേക സെഷൻ ഉണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, മുഴുദിന ട്രേഡിങ് ഉണ്ടാകുമെന്ന് വെള്ളിയാഴ്ച വൈകീട്ട് അറിയിക്കുകയായിരുന്നു. സാധാരണ തിങ്കൾ മുതൽ വെള്ളി വരെയാണ് ഓഹരി വിപണി പ്രവർത്തിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.