Posted On
date_range Updated On
date_range വീണ്ടും എണ്ണവില വർധിപ്പിച്ചു; മെയ് നാലിന് ശേഷം എട്ടാം തവണ
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിച്ചത്.
കൊച്ചിയിൽ പെട്രോളിന് 95.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 94.32 രൂപയും 89.18 രൂപയുമാണ്.
മേയ് നാലിന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നവേളയിൽ എണ്ണകമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രുഡോയിലിെൻറ വില 0.39 ശതമാനം ഇടിഞ്ഞ് 66.82 ഡോളറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.