Posted On
date_range Updated On
date_range കോവിഡിനിടെ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും പെട്രോൾ-ഡീസൽ വില വർധിപ്പിച്ചു
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ രാജ്യത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും പെട്രോൾ ഡീസൽ വില വർധന. പെട്രോളിന് 27 പൈസയും ഡീസലനും 33 പൈസയുമാണ് വർധിച്ചത്.
ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിെൻറ വില 91.8 രൂപയും ഡീസലിന് 82.36 രൂപയുമായി വർധിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് എണ്ണ കമ്പനികൾ രാജ്യത്ത് വീണ്ടും പെട്രോൾ-ഡീസൽ വില വർധിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസവും കമ്പനികൾ ഇന്ധനവില വർധിപ്പിച്ചിരുന്നു.
കേരളത്തിലെ വിവിധ നഗരങ്ങളിൽ പെട്രോളിന് ശരാശരി 27 പൈസ വരെയാണ് വർധിച്ചത്. 92.21 രൂപയാണ് സംസ്ഥാനത്തെ ഒരു ലിറ്റർ പെട്രോളിെൻറ ശരാശരി വില. ഡീസലിന് 31 പൈസ വർധിച്ച് 87.11 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രൂഡിെൻറ വില നാല് ശതതമാനം വർധിച്ച് ബാരലിന് 68.32 രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.