Posted On
date_range Updated On
date_range കുതിച്ചുയർന്ന് ഇന്ധനവില; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസലിന് 36 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 109.52 രൂപയായും ഡീസൽ വില 103.01 രൂപയായും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോളിന് 107.55 രൂപയും, ഡീസലിന് 103.23 രൂപയുമാണ് വില. കോഴിക്കോട് യഥാക്രമം 108.05 രൂപയും 101.47 രൂപയുമാണ് വില. ഒരു മാസത്തിനിടെ ഡീസലിന് 7.73 രൂപയും പെട്രോളിന് 6.05 രൂപയുമാണ് കൂട്ടിയത്.
അതേസസമയം ആഗോളവിപണിയിൽ എണ്ണവില ബാരലിന് 85.53 ഡോളറായി വർധിച്ചു. നിലവിൽ 0.92 ഡോളറിന്‍റെ വർധനവോടെയാണ് ബ്രെന്‍റ് ക്രൂഡിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്. 1.09 ശതമാനമാണ് എണ്ണവിലയിലെ വർധന. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുേമ്പാൾ എണ്ണവില ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.