Posted On
date_range Updated On
date_range ഇരുട്ടടി തുടരുന്നു; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില.
കൊച്ചിയിൽ പെട്രോളിന് 101.01, ഡീസലിന് 95.71 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 101.32, ഡീസലിന് 95.02 രൂപയുമായാണ് വർധിപ്പിച്ചത്. ഈ മാസം ഇത് ആറാം തവണയാണ് പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും ക്രൂഡോയിലിന്‍റെ വില വർധിച്ചു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 75.55 ഡോളറായാണ് വർധിച്ചത്. ഇന്ധന ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് വിപണിയിൽ വില ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.