Posted On
date_range Updated On
date_range എന്നു തീരും ഈ ദുരിതം; പെട്രോൾ-ഡീസൽ വില വീണ്ടും കുട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കുട്ടി. മേയ് ആദ്യവാരത്തിന് ശേഷം ഇത് 36ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട്-100.68, കൊച്ചി-100.26, തിരുവനന്തപുരം-102.19 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോൾ വില. ഡീസലിന് വിവിധ സ്ഥലങ്ങളിൽ കോഴിക്കോട് 94.72, കൊച്ചി -95.34, തിരുവനന്തപുരം-96.11 എന്നിങ്ങനെയും വില വർധിച്ചു. അന്താരാഷ്ട്ര വിപണിയിെല വില വർധനവിനെ തുടർന്നാണ് ഇന്ത്യയിലും വില കൂട്ടുന്നതെന്നാണ് എണ്ണ കമ്പനികളുടെ വാദം.
അതേസമയം, ആഗോളവിപണിയിലെ എണ്ണവില വർധനവ് തുടരുകയാണ്. ക്രൂഡോയിൽ വില വീണ്ടും 77 ഡോളറിലെത്തി. സെപ്തംബറോടെ എണ്ണവില 80 ഡോളറും കഴിഞ്ഞ് കുതിക്കുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.