Posted On
date_range Updated On
date_range ജനത്തിന്‍റെ ദുരിതത്തിന് അറുതിയില്ല; പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു
കൊച്ചി: കോവിഡ് കാലത്തും ജനത്തെ കൊള്ളയടിക്കുന്നത് തുടർന്ന് എണ്ണ കമ്പനികൾ. പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾ വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 26 പൈസയുമാണ് വർധിപ്പിച്ചത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 98.56 രൂപയും ഡീസലിന് 94.68 രൂപയുമാണ് വില. 27 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. അതേസമയം, രാജ്യത്ത് പല സ്ഥലങ്ങളിലും ഡീസൽ വില 100 കടന്നു. രാജസ്ഥാനിലെ ചില നഗരങ്ങളിലും ഒഡീഷയിലെ വിദൂര നഗരങ്ങളിലുമാണ് ഡീസൽ വില 100 കടന്നത്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില വർധിച്ചു. ബാരലിന് 74.05 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്‍റെ വില. 1.02 ശതമാനമാണ് ക്രൂഡോയിൽ വില വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.