Posted On
date_range Updated On
date_range പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി; മെയ് നാലിന് ശേഷം വർധന 12ാം തവണ
കൊച്ചി: രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർധിച്ചു.
കോഴിക്കോട് പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർധിച്ചു. ശനിയാഴ്ച എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. മാർച്ച് നാലിന് ശേഷം ഇത് 12ാം തവണയാണ് എണ്ണവില കൂട്ടുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.79 ഡോളർ ഇടിഞ്ഞ് 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധിപ്പിച്ചത്. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.