മാറ്റമില്ലാതെ വർധന; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത്​ പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. തുടർച്ചയായ മൂന്നാം ദിവസമാണ്​ ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്​. ഡീസലിന്​ 32 പൈസയും പെട്രോളിന്​ 25 പൈസയുമാണ്​ വർധന​.

തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 97.34 രൂപയും പെട്രോളിന്​ 104.38 രൂപയുമാണ്​ വില. അന്താരാഷ്​ട്ര വിപണിയിൽ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വിലയിൽ നേരിയ വർധനവ്​ രേഖപ്പെടുത്തി. വില 0.97 ഡോളർ വർധിച്ച്​ 79.28ലെത്തി.

അതേസമയം, ഒപെക്​ യോഗം നടക്കാനിരിക്കെ ഇന്ധനവിലയിൽ ആഗോള വിപണിയിലും ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്​. 

Tags:    
News Summary - Petrol and diesel prices have been hiked again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT