Posted On
date_range Updated On
date_range ജനോപദ്രവം തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി
കോഴിക്കോട്: ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്.
കോഴിക്കോട് പെട്രോളിന് 106.97 രൂപയും ഡീസലിന് 100.38 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 108.46 രൂപയും ഡീസലിന് 102.02 രൂപയും കൊച്ചിയിൽ പെട്രോളിന് 106.42 രൂപയും ഡീസലിന് 100.15 രൂപയുമാണ് ഇന്നത്തെ നിരക്ക്.
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വില വർധിപ്പിച്ചത്. മൂന്നാഴ്ച കൊണ്ട് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 6.64 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്.
രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന്‍റെ വില കുറഞ്ഞു. ബാരലിന് 0.37 ഡോളർ കുറഞ്ഞ് 84.71 ഡോളറാണ് ഇന്നത്തെ വില. 0.48 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.