ടെക് ലോകത്ത് പരന്നൊഴുകി ഓക്സിജൻ

മനുഷ്യനും റോബോട്ടും ഒരുമിച്ചിരുന്നു കച്ചവടംചെയ്യുന്ന കാലമാണ് ഷിജോ തോമസിന്‍റെ മനസ്സിൽ. ‘കടയിലേക്കെത്തുന്ന ഉപഭോക്താവിനെ സ്വീകരിച്ചിരുത്തുന്ന റോബോട്ട്, പിന്നാലെ സ്വന്തം മേന്മകൾ വിവരിച്ചുനൽകും.

ഉപഭോക്താവിന് ഇഷ്ടപ്പെട്ടാൽ കൈപിടിച്ച് ഒപ്പം പോകുന്നു...’ ഇത്തരം ചിന്തകളിലേക്ക് നാം മടിച്ചാണ് എത്തുന്നതെങ്കിൽ ഇങ്ങനെയൊരു കാലം വരുമെന്ന് കണക്കുകൂട്ടുന്ന ഓക്സിജൻ ഡിജിറ്റൽ ഷോപ് സി.ഇ.ഒ ഷിജോ കെ. തോമസ്, അക്കാലത്ത് റോബോട്ടുകളെ വിൽക്കുന്ന ഷോറും എങ്ങനെ ഒരുക്കണമെന്ന ആലോചനക്ക് തുടക്കമിട്ടുകഴിഞ്ഞു.

ഈ ദീർഘവീക്ഷണമാണ് ‘ഓക്സിജൻ’ ബ്രാൻഡിന്‍റെ പിറവിക്കുപിന്നിൽ. ടെക് ലോകത്ത് വിശ്വാസ്യതയുള്ള ബ്രാൻഡായി ‘ഓക്സിജൻ’ തലയുയർത്തിനിൽക്കാനുള്ള കാരണവും മറ്റൊന്നല്ല.

‘ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും റോബോട്ടിക്സും വലിയ മാറ്റങ്ങൾ കൊണ്ടുവരും. അത് അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങൾക്ക് ആവശ്യമേറും. കേവലം ബോക്സ് സെയിൽസ് കൊണ്ടുമാത്രം ഒരു ഡീലർക്ക് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ല. അത്രമാത്രം വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കണം’- അദ്ദേഹം പറയുന്നു.

ഷിജോ തോമസ്

പിതാവിന്‍റെ പെൻഷൻ തുകയിൽനിന്ന് തുടക്കം

40,000 രൂപയുമായി എവിടെയെത്താമെന്ന ചോദ്യം ഷിജോയോടാെണങ്കിൽ ദി ഡിജിറ്റൽ എക്സ്പേർട്ട് എന്ന ‘ഓക്സിജന്‍റെ’ ടാഗ് ലൈനാകും മറുപടി. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ജങ്ഷനിൽ 1999ൽ ഓസോൺ സിസ്റ്റംസ് എന്നപേരിൽ കമ്പ്യൂട്ടർ അസംബ്ലിങ് സ്ഥാപനവുമായി ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളുടെ കട തുറക്കുമ്പോൾ ഷിജോയുടെ കൈമുതൽ പിതാവും റിട്ട. അധ്യാപകനുമായ കെ.വി. തോമസ് നൽകിയ 40,000 രൂപയാണ്; അപ്പന്‍റെ പെൻഷനിൽ നിന്നൊരു പങ്ക്.

ഇതിൽനിന്ന് 32 ഷോറൂമുകളും 700ലേറെ ജീവനക്കാരും 30 ലക്ഷത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുമായി ഓസോൺ, ഓക്സിജനായി വളർന്നുകയറുമ്പോൾ രണ്ടു കാര്യങ്ങളിൽ ഷിജോ കോംപ്രമൈസ് ചെയ്തില്ല- ക്വാളിറ്റിയും വിശ്വാസ്യതയും. ഒപ്പം ട്രേഡ് മാർക്കായി വിൽപനാനന്തര സേവനവും.

‘ഇലക്ട്രോണിക്സ് ബിസിനസിൽ വിൽപനക്കുശേഷമാണ് കസ്റ്റമറുമായുള്ള ബന്ധം ശക്തമാകുന്നത്. ഓക്സിജൻ കോട്ടയത്ത് ആദ്യ ഷോറൂം തുറക്കുമ്പോൾത്തന്നെ സർവിസ് സെന്‍ററും തുറന്നു. പലതും ലാഭം നോക്കാതെതന്നെ ചെയ്തതാണ്. ഓക്സിജൻ തുടങ്ങുമ്പോൾ ആദ്യത്തെ അഞ്ചുവർഷം നഷ്ടം തന്നെയായിരുന്നു ബാലൻസ് ഷീറ്റിൽ. എന്നാൽ, ക്ഷമയോടെ കാത്തിരുന്നു.

കസ്റ്റമർ ബേസ് വിപുലമാകുമെന്ന പ്രതീക്ഷ തെറ്റിയില്ല. സെയിൽസിനുശേഷം മികച്ച സർവിസെന്ന പേര് ഓക്സിജന്‍റെ വളർച്ചയിൽ നിർണായകമായി- ഷിജോ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡിജിറ്റൽ ബിസിനസിനൊപ്പമായിരുന്നു ഓക്സിജന്‍റെയും വളർച്ച.

അതിനാൽത്തന്നെ ഒാരോ മാറ്റവും അതിവേഗം ഇവർ ഷോറൂമുകളിലേക്ക് എത്തിച്ചു. ടെക്നോളജി-ഡിജിറ്റല്‍-ഇലക്ട്രോണിക്സ് രംഗത്ത് എന്ത് പുതുമ അവതരിപ്പിക്കപ്പെട്ടാലും ഏറ്റവുമാദ്യം അത് ഓക്സിജനിലെത്തുമെന്നതിലെത്തിനിൽക്കുന്നു ഇവരുെട വളർച്ച. ഡെസ്ക്ടോപ് കമ്പ്യൂട്ടറുകൾക്ക് ഷോറൂം സാധ്യതകൾ കുറവായിരുന്നു.

ലാപ്ടോപ്പുകളാണ് ഓക്സിജന്‍റെ ഷോറൂമുകളിലും ഡിസ്‍പ്ലേകളിലും വലിയ വിപ്ലവം വരുത്തിയത്. സ്മാർട്ഫോൺ വന്നതോടെ ഓക്സിജന്‍റെ വിൽപന കുത്തനെ ഉയർന്നു. പുതിയ പ്രോഡക്ടുകൾ തേടുന്നതിലും അത് കസ്റ്റമേഴ്സിന് പരിചയപ്പെടുത്തുന്നതിലും അപ്ഡേറ്റായിരിക്കുന്ന റിസർച് -മാർക്കറ്റിങ് വിഭാഗമാണ് ഓക്സിജന്‍റെ ബാക്ക് റൂം കരുത്ത്. കസ്റ്റമേഴ്സിന്റെ അഭിരുചികൾക്ക് കാതോർത്ത് അവരെ പൂർണമായും സഹായിക്കാൻ കരുത്തുള്ള ഒരു സെയിൽസ് ടീമാണ് ഓക്സിജന്‍റെ ഊർജം.

ഓക്സിജൻ മലബാറിലേക്ക്

വികസനത്തിന്‍റെ അടുത്ത ഘട്ടത്തിലാണ് ഓക്സിജൻ ഗ്രൂപ്; പുതുയാത്ര മലബാറിലേക്ക്. മലപ്പുറം കോട്ടക്കലിലാണ് ആദ്യ ഷോറൂം. ഓക്സിജന്‍റെ 33ാമത്തെ ഷോറുമാണ് കോട്ടക്കലിലെ ചങ്കുെവട്ടിയിൽ വരുന്നത്. മൂന്ന് നിലകളിലായി 25,000 സ്ക്വയർ ഫീറ്റിലുള്ള ഷോറൂമിൽ ഡിജിറ്റൽ ഉപകരണങ്ങൾക്കൊപ്പം ഹോം അപ്ലയൻസസിന്‍റെ വലിയ കലക്ഷനുമുണ്ടാകും. മികച്ച കലക്ഷൻ മാത്രമല്ല, ഏറ്റവും കുറഞ്ഞ വിലയിലും ഉൽപന്നങ്ങൾ നൽകാനാണ് ഓക്സിജൻ ശ്രമിക്കുന്നതെന്ന് ഷിജോ പറയുന്നു.

അടുക്കളയിലെ ഉപകരണങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കുന്ന സ്മാർട്ട് കിച്ചനാണ് കോട്ടക്കൽ ഷോറൂമിലെ ൈഹലൈറ്റ്. സ്മാർട്ട് കിച്ചന്‍റെ ലൈവ് എക്സ്പീരിയൻസ് കോട്ടക്കൽ ഷോറൂമിൽ ഒരുക്കും. ഇതുകണ്ട് ഉപഭോക്താവിന് സ്മാർട്ട്കിച്ചൻ തിരഞ്ഞെടുക്കാം. പുതു പദ്ധതിയായി ഓക്സിജൻ തന്നെ സ്മാർട്ട് കിച്ചൻ ഒരുക്കിനൽകും.

ഓക്സിജൻ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചശേഷം ഉപഭോക്താവിന്‍റെ ഇഷ്ടങ്ങൾ കൂടി മനസ്സിലാക്കി, അതേ രീതിയിലുള്ള സ്മാർട്ട് കിച്ചൻ ത്രീഡിയിൽ കാട്ടിക്കൊടുക്കും. മുൻകൂട്ടിത്തന്നെ അടുക്കള എങ്ങനെയായിരിക്കുമെന്ന് മനസ്സിലാകാനും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാനും ഇതിലൂടെ കഴിയും.

ഗൃഹോപകരണങ്ങൾക്കു പുറമെ, കിച്ചൻ കാബിനറ്റുകളടക്കം നിർമിച്ച് നൽകും. അടുക്കള ഉപകരണങ്ങളെ ആപ്പിലൂടെ പരസ്പരം ബന്ധിപ്പിക്കും. ഇതിലൂടെ വിവിധ മുന്നറിയിപ്പുകളും ലഭിക്കുന്ന തരത്തിലാകും സജ്ജീകരണങ്ങൾ.

ഒരു പൈസപോലും നൽകാതെ ഫോൺ വാങ്ങിക്കൊണ്ട് പോകാൻ കഴിയുന്ന തരത്തിലുള്ള ഇ.എം.ഐ അടക്കമുള്ളവയുമുണ്ടാകും. ഏഴ് ബാങ്കുകളുടെ പ്രതിനിധികൾ എപ്പോഴും േഷാറൂമിലുണ്ടാകും. നിരക്ക് അടക്കം മനസ്സിലാക്കി ഇതിൽനിന്ന് മികച്ച ബാങ്കിനെ തിരഞ്ഞെടുക്കാനും ഉപഭോക്താവിന് അവസരം ലഭിക്കും.

മലബാറിലെ ആദ്യ ഷോറും എന്തുെകാണ്ട് കോട്ടക്കലിലെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ഈ കാഞ്ഞിരപ്പള്ളിക്കാരനുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവമാണ് മലപ്പുറത്ത് നടക്കുന്നത്. ടെക്നോളജിയുമായി ബന്ധപ്പെടുന്ന വലിയ സമൂഹമാണ് ഇവിടെ.

ഇത് വിപണിയിൽ പ്രതിഫലിക്കും. നല്ലതിനെ അംഗീകരിക്കുന്നവരാണ് മലപ്പുറത്തുകാർ. അതിനാൽ കോട്ടക്കലിലേക്ക് എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ്. സംരംഭകരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലബാറിനെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജൻ പ്രൊട്ടക്ഷൻ പ്ലാൻ

നിലത്തുവീണ് ഫോണുകൾക്ക് തകരാറുകൾ സംഭവിക്കുന്നത് നിത്യ തലവേദനയാണ്. ഇതിനും ഓക്സിജനിൽ പരിഹാരമുണ്ടെന്ന് സിജോ പറയുന്നു. ഇതിനായി പ്രൊട്ടക്ഷൻ പ്ലാൻ രൂപപ്പെടുത്തിയിട്ടുണ്ട്. അധികമായി ചെറിയ തുക കൂടി നൽകി, ഇതിന്‍റെ ഭാഗമായാൽ തകരാറുകൾ സംഭവിക്കുന്ന ഫോണുകൾ മാറ്റിനൽകും.

ഓക്‌സിജനില്‍ നിന്ന് എന്തു വാങ്ങിയാലും മനഃസമാധാനത്തോടെ ഉപഭോക്താവിന് ഇരിക്കാമെന്നും സി.ഇ.ഒ പറയുന്നു. തകരാറുകള്‍ സംഭവിച്ചാല്‍ കമ്പനി സര്‍വിസ് കേന്ദ്രങ്ങള്‍ തപ്പി ഇവര്‍ നടക്കേണ്ട. ഓക്സിജനിൽ നൽകിയാൽ മതി. ഇവിട​െത്ത ജ ീവനക്കാർ അത് സർവിസ് സെന്‍ററിലെത്തിച്ച് തകരാർ പരിഹരിച്ച് തിരിച്ചുനൽകും.

ഓരോ ഉപഭോക്താവിനും ഡിസ്‌കൗണ്ട്, ഓഫര്‍ എന്നിങ്ങനെ എന്ത് അധിക മൂല്യം നല്‍കാനാവുമെന്നാണ് ഞങ്ങള്‍ ഓരോ ദിവസവും അന്വേഷിക്കുന്നത്. ഈ അന്വേഷണം ഒരിക്കലും നിലക്കില്ല. കാരണം ഞങ്ങള്‍ക്കെന്നും ഒന്നാമത് നില്‍ക്കുന്നത് കസ്റ്റമര്‍ തന്നെയാണ്. 30 ലക്ഷം പേര്‍ ഞങ്ങളെ വിശ്വസിക്കുന്നതും അതുകൊണ്ടാണ്- ഷിജോ പറയുന്നു.

ഒറിജിനൽ പ്രോഡക്റ്റുകൾ മാത്രമാകും ഞങ്ങൾ വിൽക്കുക. വാറന്റിയും ബില്ലും ഒപ്പമുണ്ടാകും. ആഗോള പർച്ചേസ് ആയതിനാൽ ഏറ്റവും വിലക്കുറവിൽതന്നെ ഉൽപന്നങ്ങൾ നൽകാൻ ഓക്സിജന് കഴിയും.

ഗാരന്‍റിയിലടക്കം പിന്തുണയുമായി ഞങ്ങൾ ഒപ്പമുണ്ടാകും. ഗൾഫിൽനിന്നടക്കം ഫോണുകൾ െകാണ്ടുവരുമ്പോൾ വിൽപനാനന്തരസേവനം വലിയ പ്രശ്നമാണ്. ഏറ്റവും മികച്ച ഉൽപന്നം ഏറക്കുറെ അതേ വിലയിൽതന്നെ നാട്ടിൽ ലഭിക്കുമ്പോൾ പുറത്തുനിന്ന് െകാണ്ടുവരേണ്ട സാഹചര്യം ഒഴിവാകും. വാറന്റിയടക്കം കൃത്യമായി ലഭിക്കുകയും ചെയ്യും. ഫോണിലെ ഡേറ്റകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടാകും സർവിസ്.

ദുല്‍ഖര്‍ സല്‍മാനെ ഒപ്പംചേർത്ത്

സാങ്കേതികവിദ്യക്കൊപ്പം സഞ്ചരിക്കുന്ന ഓക്സിജന്‍റെ ബ്രാന്‍ഡ് അംബാസഡർ ചലച്ചിത്രലോകത്തെ യൂത്ത് ഐക്കണും ടെക് കാര്യങ്ങളില്‍ ഏറ്റവും പുതിയ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്ന താരവുമായ ദുല്‍ഖര്‍ സല്‍മാനെയാണ്. ഇത് ഷോറൂമിന് കൂടുതൽ ചെറുപ്പം പകരുന്നതായി സിജോ പറയുന്നു.

കേരളത്തിൽ ഒരുമാസം വിൽക്കുന്നത് മൂന്ന് ലക്ഷം സ്മാർട്ട് ഫോണുകളാണ്. 300 കോടിയുടെ വിൽപന. മലയാളി ഫോണിനുവേണ്ടി ചെലവാക്കുന്ന തുകയിലും കാര്യമായ മാറ്റമുണ്ടായി. നേരത്തേ 10000-12000 ആയിരുന്നു ശരാശരിയെങ്കിൽ ഇന്നത് 14000-20000 റേഞ്ചാണ്.

തങ്ങളുടെ ഉപയോഗത്തിനനുസരിച്ച് സൗകര്യങ്ങളുള്ള ഫോണാണ് എല്ലാവരും നോക്കുന്നത്. ഫോണിന്‍റെ ക്വാളിറ്റിയിൽ കോംപ്രമൈസ് ചെയ്യാൻ ഉപഭോക്താവ് തയാറല്ല. കൈയിലുള്ള പൈസ പറഞ്ഞ് അതിനു പറ്റിയ ഫോണാണ് പലരും ആവശ്യപ്പെട്ടിരുന്നത്.

‘ഞാനിപ്പോഴും വിജയിയായ സംരംഭകനാണെന്ന തോന്നല്‍ എനിക്കില്ല. ഇനിയും എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു. കൂടുതല്‍ വലുതാകുകയെന്നതിനേക്കാള്‍, കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുക എന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്’- ഷിജോ പറയുന്നു ഷോപ്പിങ് അനുഭവം ഓൺലൈനിൽ ആഗ്രഹിക്കുന്നവർക്ക് അതിനും ഓക്സിജനിൽ സംവിധാനമുണ്ട്.

ഓക്സിജന്‍റെ ഷോറൂമിലെത്തി പ്രോജക്റ്റ് വാങ്ങുന്നതുപോലുള്ള അനുഭവമാണ് ഓൺലൈനിൽ. സെയിൽസ്മാനോടു സംശയങ്ങൾ നേരിട്ടു ചോദിക്കാം. oxygendigitalshop.com എന്നാണ് സ്റ്റോറിന്‍റെ പേര്.

ഓക്സിജനെന്ന പേരും ഇവർക്ക് മികവിലേക്കുള്ള ചവിട്ടുപടിയായിരുന്നു. ഇതിനെക്കുറിച്ച് ഷിജോ പറയുന്നതിങ്ങനെ: ‘പോസിറ്റിവായൊരു പേരായിരിക്കണമെന്നായിരുന്നു ചിന്ത. വില്‍ക്കുന്ന ഉല്‍പന്നത്തിന്‍റെ സ്വഭാവവുമായി നേരിട്ട് ബന്ധം പാടില്ല. ഓക്സിജന്‍ എന്ന നാമം തിരഞ്ഞെടുത്തത് അതുകൊണ്ടുകൂടിയാണ്’.

Tags:    
News Summary - Oxygen is flowing in the tech world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT