ആഗോളവിപണിയിൽ എണ്ണവില 100 ഡോളറിനും താഴെ; ഇന്ത്യയിൽ ഒറ്റപൈസ കുറക്കാതെ കമ്പനികൾ

ന്യൂഡൽഹി: ആഗോളവിപണിയിൽ എണ്ണവില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം 98 ഡോളറിലാണ് പുരോഗമിക്കുന്നത്. സാമ്പത്തികമാന്ദ്യം മൂലം എണ്ണയുടെ ആവശ്യകതയിൽ കുറവുണ്ടാകുമെന്ന ഭയമാണ് വില കുറയുന്നതിലേക്ക് നയിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകളും കുറയുകയാണ്. 0.7 ശതമാനം ഇടിവോടെ 98.81 ഡോളറിലാണ് ബ്രെന്റ് ഫ്യൂച്ചർ വ്യാപാരം നടത്തുന്നത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിൽ വില 0.8 ശതമാനം ഇടിഞ്ഞ് 95.12 ഡോളറിലെത്തി.

കഴിഞ്ഞ ഒരു മാസത്തിനിടെ ബ്രെന്റ് ക്രൂഡിന്റെ വിലയിൽ 20 ഡോളറിന്റെ കുറവാണ് ഉണ്ടായത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡിന്റെ വിലയും 25 ഡോളർ ഇടിഞ്ഞു. അതേസമയം, ആഗോളവിപണിയിൽ എണ്ണവില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല.

Tags:    
News Summary - Oil Prices Fall Below $100 Per Barrel, A Day After Crashing 7% On Demand Worries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT