വാഷിങ്ടൺ: രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണവില വർധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്‍റർമീഡിയേറ്റ് ക്രൂഡോയിലിന്‍റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളർ വർധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോർക്ക് മെർകാന്‍റിൽ എക്സ്ചേഞ്ചിലാണ് വില വർധന. ബ്രെന്‍റ് ക്രൂഡിന്‍റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചർ എക്സ്ചേഞ്ചിൽ 1.31 ഡോളർ വർധിച്ച് 75.29ലെത്തി.
യു.എസിന്‍റെ എണ്ണ ശേഖരം 4.7 മില്യൺ ബാരൽ കുറഞ്ഞുവെന്ന യു.എസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് വില ഉയർന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി എടുക്കുമ്പോൾ യു.എസിന്‍റെ എണ്ണശേഖരത്തിൽ നിലവിൽ എട്ട് ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 423.6 മില്യൺ ബാരലാണ് യു.എസിന്‍റെ നിലവിലെ എണ്ണശേഖരം.
അതേസമയം, വരും മാസങ്ങളിലും ഇതേ രീതിയിൽ എണ്ണവില ഉയരുമോയെന്നതിൽ വ്യക്തതയില്ല. യുറോപ്പിലടക്കം പല രാജ്യങ്ങളിലും കോവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നുണ്ട്. ഒമിക്രോൺ ശക്തമായി കൂടുതൽ രാജ്യങ്ങൾ ലോക്ഡൗണിലേക്ക് പോയാൽ അത് എണ്ണവിലയെ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.