Posted On
date_range Updated On
date_range തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് പെട്രോൾ-ഡീസൽ വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിെൻറ വില 92.05 രൂപയും ഡീസലിേൻറത് 82.61 രൂപയുമായി ഉയർന്നു.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.99 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 92.38 രൂപയും ഡീസലിന് 86.86 രൂപയുമാണ് വില.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ മെയ് നാല് മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. തെരഞ്ഞെടുപ്പ് സമയത്ത് എണ്ണ കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.