Posted On
date_range Updated On
date_range ഒരു മാറ്റവുമില്ല; പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വർധനവ് മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 109.47 രൂപയും ഡീസലിന് 102.93 രൂപയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോൾ വില 110 രൂപ കടന്നു. 110.81 രൂപയാണ് തിരുവനന്തപുരത്തെ പെട്രോൾ വില. ഡീസൽ വില 104.44 രൂപയുമായി വർധിച്ചു. കൊച്ചിയിൽ പെട്രോളിന് 108.87 രൂപയും ഡീസലിന് 102.73 രൂപയുമാണ് വില.
അതേസമയം, ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില കുറഞ്ഞു. 0.39 ഡോളറിന്‍റെ കുറവാണ ്രേഖപ്പെടുത്തിയത്. 84.38 ഡോളറാണ് ആഗോള വിപണിയിലെ എണ്ണവില. 0.46 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.