Posted On
date_range Updated On
date_range സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 7,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ വിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ നാലിനാണ് പവൻ വില 56,880 രൂപയിൽ നിന്ന് 56,960 രൂപയിലേക്ക് ഉയർന്നത്.
തുടർന്ന് രണ്ട് ദിവസം കൂടി ഈ വില തുടർന്നു. ഒക്ടോബർ പത്തിന് പവൻ വില 56,200 രൂപയിലേക്ക് താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് അന്ന് രേഖപ്പെടുത്തിയത്.
ഒക്ടോബർ 11ന് വില കൂടി 56,760 രൂപയിലെത്തി. 12ന് 56,960 രൂപയിലേക്ക് പവൻ വില വീണ്ടും ഉയർന്നു. ഈ വില 13നും മാറ്റമില്ലാതെ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.