Posted On
date_range Updated On
date_range വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന്റെ വില 91.50 രൂപയാണ് കുറച്ചത്. എല്ലാമാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക വില പുനർനിശ്ചയിക്കുന്നത്.
പുതിയ നിരക്ക് പ്രകാരം ഡൽഹിയിലെ പാചകവാതക വില 1885 രൂപയായിരുന്നു. നേരത്തെ 1,976.50 രൂപയായിരുന്നു ഡൽഹിയിലെ പാചകവാതക വില. അതേസമയം, ഗാർഹിക പാചകവാതക വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
വാണിജ്യ പാചകവാതകത്തിന്റെ വില കുറച്ചുകഴിഞ്ഞ മെയിൽ ഗാർഹിക പാചകവാതക വില റെക്കോർഡിലെത്തിയിരുന്നു. പാചകവാതക വില 2,354 രൂപയിലേക്ക് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.