തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിൽ; പ്രാദേശിക നിക്ഷേപകർ വീണ്ടും വിപണിയിൽ

കൊച്ചി: ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിലായത് പ്രാദേശിക നിക്ഷേപകരെ വിപണിയിലേക്ക്‌ ആകർഷിക്കാൻ അവസരം ഒരുക്കി. പുതിയ സാമ്പത്തിക വർഷമായതിനാൽ പണപ്രവാഹം ഉയരാനുള്ള സാധ്യതകളും മുന്നേറ്റത്തിന്‌ കരുത്തായി. സാമ്പത്തിക മേഖലയെ പുഷ്‌ടിപ്പെടുത്താൻ വായ്‌പ അവലോകനത്തിൽ പലിശ നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്താനുള്ള കേന്ദ്ര ബാങ്ക്‌ നീക്കം ബാങ്കിങ് മേഖലയിൽ ആശ്‌ചര്യം ഉളവാക്കി. മുൻ നിര ഇൻഡക്‌സുകൾ നാലാഴ്‌ച്ചകളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌.

അനുകൂല വാർത്തകളുടെ കരുത്തിൽ സെൻസെക്‌സ്‌ 841 പോയിന്റും നിഫ്‌റ്റി 240 പോയിന്റും മുന്നേറി. പിന്നിട്ടവാരം മൂന്ന്‌ ദിവസം മാത്രമാണ്‌ വിപണി പ്രവർത്തിച്ചത്‌. ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വിദേശ ഓപ്പറേറ്റർമാർ നിക്ഷപത്തിന്‌ ഉത്സാഹിച്ചു. അവർ മൊത്തം 1605 കോടി രൂപയുടെ ഓഹരികൾ വാങ്ങി. തുടർച്ചയായ ആറാം ദിവസമാണ്‌ വിദേശ ഇടപാടുകാർ വാങ്ങലുകാരാവുന്നത്‌. സൂചികയുടെ മുന്നേറ്റത്തിന്‌ ഇടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2272 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

മുൻ നിര ഓഹരികളായ ആർ.ഐ.എൽ വീണ്ടും മികവ്‌ കാണിച്ചു. എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എസ്‌.ബി. ഐ, ഡോ: റെഡീസ്‌, സൺ ഫാർമ്മ, എം ആൻറ്‌ എം, മാരുതി, ബജാജ്‌ ഓട്ടോ, ടാറ്റാ മോട്ടേഴ്‌സ്‌, വിപ്രോ, ടി.സി.എസ്, എച്ച്‌. സി.എൽ, എച്ച്‌.യു.എൽ, എൽ ആൻറ്‌ ടി, ബജാജ്‌ ഓട്ടോ തുടങ്ങിയവ കരുത്ത്‌ നേടി.

ഇൻഫോസീസ്‌, ടെക്‌ മഹീന്ദ്ര, ടാറ്റാ സ്‌റ്റീൽ, ഹിൻഡാൽക്കോ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഒ.എൻ.ജി.സി, സിപ്ല തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടിനേരിട്ടു.ബോംബെ സെൻസെക്‌സ്‌ 58,991 പോയിന്റിൽ നിന്നും ആഭ്യന്തര മ്യൂചൽ ഫണ്ടുകളുടെ വിൽപ്പനയിൽ വാരാരംഭത്തിൽ 58,772 ലേയ്‌ക്ക്‌ തളർന്നഘട്ടത്തിൽ വിദേശ ഓപ്പറേറ്റർമാർ വാങ്ങലുകാരായി രംഗത്ത്‌ അവതരിച്ചു. അവർ തുടർന്നുള്ള ദിവസങ്ങളിൽ സൂചികയെ കൈപിടിച്ച്‌ ഉയർത്തിയതിനിടയിൽ സെൻസെക്‌സ്‌ 59,950 പോയിൻറ്‌ വരെ കയറിയ ശേഷം വ്യാഴാഴ്‌ച്ച വ്യാപാരം അവസാനിക്കുമ്പോൾ 59,832ലാണ്‌. ഈ വാരം 60,264 ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ അടുത്ത ലക്ഷ്യം 60,696 പോയിന്റായി മാറും. വിപണിയുടെ താങ്ങ്‌ 59,090‐58,340 ലാണ്‌.

സെൻസെക്‌സിൻറ മറ്റ്‌ സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രൻറ്‌, പാരാബോളിക്ക്‌ എസ്‌ ഏ ആർ തുടങ്ങിയവ ബുള്ളിഷ്‌ മൂഡിലേയ്‌ക്ക്‌ തിരിഞ്ഞു. അതേ സമയം സ്‌റ്റോക്കാസ്‌റ്റിക്ക്‌ ആർ.എസ്‌.ഐ, സ്‌റ്റോക്കാസ്‌റ്റിക്ക്‌ 14 തുടങ്ങിയവ ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സാധ്യതകൾ മുന്നിൽ കണ്ട്‌ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ നീക്കം നടത്താം.

നിഫ്‌റ്റി സൂചിക 17,500 ന്‌ മുകളിൽ ഇടം കണ്ടത്തിയ ആശ്വാസത്തിലാണെങ്കിലും 17,600 മറികടക്കാൻ വാരാന്ത്യം അവസരം ലഭിച്ചില്ല. മുൻവാരത്തിലെ 17,359 ല നിന്നും 17,311 ലേയ്‌ക്ക്‌ തളർന്ന ശേഷമുള്ള കുതിച്ചു ചാട്ടത്തിൽ മുൻ നിര ഓഹരികളുടെ കരുത്തിൽ 17,638 വരെ ഉയർന്ന സൂചിക ക്ലോസിങിൽ 17,599 പോയിന്റിലാണ്.ആർ.ബി.ഐ വായ്‌പ അവലോകനത്തിൽ പലിശ നിരക്ക്‌ സ്‌റ്റെഡിയായി തുടരാൻ തീരുമാനിച്ചത്‌ വിപണി നേട്ടമാക്കി. റിപ്പോ നിരക്ക്‌ ഫെബ്രുവരി യോഗത്തിൽ ഉയർത്തിയ 6.5 ശതമാനമത്തിൽ തുടരും.

വിദേശ ഫണ്ടുകളുടെ വരവും അനുകൂല വാർത്തകളും രൂപ നേട്ടമാക്കിയതോടെ മൂല്യം 82.21 ൽ നിന്നും 81.80 ലേയ്‌ക്ക്‌ മികവ്‌ കാണിച്ചു. വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താൽ 81.58 ലെ താങ്ങ്‌ പ്രതീക്ഷിക്കാം. ഫണ്ടുകൾ ഡോളർ ശേഖരിക്കാൻ ഈ വാരം രണ്ടാം പകുതിയിൽ വിപണിയിൽ ഇറങ്ങിയാൽ മൂല്യം 82.45 ലേയ്‌ക്ക്‌ ദുർബലമാകാം.

തുടർച്ചയായ രണ്ടാം വാരവും നേട്ടത്തിൽ; പ്രാദേശിക നിക്ഷേപകർ വീണ്ടും വിപണിയിൽന്യൂയോർക്കിൽ സ്വർണം 2000 ഡോളറിലെ പ്രതിരോധം തകർത്തു. ട്രോയ്‌ ഔൺസിന്‌ 1968 ഡോളറിൽ നിന്നും 2032 ഡോളർ വരെ കയറിയ ശേഷം 2007 ലാണ്‌. 2000 ലെ സപ്പോർട്ട്‌ നിലനിർത്താൻ ശ്രമം നടത്താമെങ്കിലും 2054‐2083 ൽ ശക്തമായ പ്രതിരോധം ഉടലെടുത്തിട്ടുണ്ട്‌. ഉയർന്ന തലത്തിൽ പുതിയ ഷോട്ട്‌ പൊസിഷനുകളുടെ കരുത്തിൽ 1982‐1954 ഡോളറിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾക്ക്‌ ഇടയുണ്ട്‌.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT