മുഹൂർത്ത വ്യാപാരത്തിൽ ഉണർന്ന് ഇന്ത്യൻ വിപണി

മുംബൈ: ദീപാവലി ദിവസം പുതുവർഷത്തിന് തുടക്കം കുറിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ മുഹൂർത്ത വ്യാപാരം നടന്നു. പുതിയ നിക്ഷേപത്തിന്റെ തുടക്കം എന്ന നിലയില്‍ നിക്ഷേപകർ ഓഹരി വാങ്ങാന്‍ ആരംഭിച്ചതോടെ പല ഓഹരിയുടെയും വില ഉയര്‍ന്നു. സെന്‍സെക്സും നിഫ്റ്റിയും നേട്ടം കൈവരിച്ചു. ബോംബെ സൂചിക സെൻ​സക്സ് 524 പോയന്റും ദേശീയ സൂചിക നിഫ്റ്റി 154 പോയന്റും നേട്ടത്തോടെയാണ് മുഹൂർത്ത വ്യാപാരം അവസാനിപ്പിച്ചത്.

പുതുവര്‍ഷ ദിനത്തില്‍, അതായത് ദീപാവലി ദിനത്തില്‍ നടത്തുന്ന വ്യാപാരമാണ് മുഹൂര്‍ത്ത വ്യാപാരം. ഹിന്ദു കലണ്ടർ വർഷമായ സംവത് 2079ന്റെ തുടക്കമായാണ് ഇത് നടക്കുന്നത്. ഓഹരികളിൽ നിക്ഷേപിക്കാൻ ഏറ്റവും മികച്ച സമയമെന്ന് കരുതുന്ന ഒരു മണിക്കൂറാണ് മുഹൂർത്ത വ്യാപാരം നടക്കുക. എല്ലാ വർഷവും ഇതിനായുള്ള സമയം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിശ്ചയിക്കും. ഈ ഒരു മണിക്കൂർ വ്യാപാരം നടത്തുന്നവർക്ക് വരുമാനവും സമ്പത്തും വർധിക്കുമെന്നാണ് വിശ്വാസം. ഒരു വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

വിപണി അവധിയായ ദീപാവലി ദിനത്തില്‍ മുഹൂര്‍ത്ത വ്യാപാരത്തിനായി വൈകീട്ട് 6.15 മുതല്‍ 7.15 വരെയാണ് വിപണി തുറന്നത്. ഏതാനും നാളുകളായി ചാഞ്ചാട്ടത്തിൽ ആയിരുന്ന വിപണിക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയാണ് മുഹൂർത്ത വ്യാപാരം അവസാനിച്ചത്.

Tags:    
News Summary - Indian market wakes up in Muhurat trading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT