ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ‘ഹിറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ ഉദ്ഘാടനം ചെയ്യുന്നു ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ‘ഹിറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ ഉദ്ഘാടനം ചെയ്യുന്നു
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ഹിറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ
ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ബംപർ സമ്മാനങ്ങളുമായി ‘ഹിറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ ആരംഭിച്ചു. ജൂലൈ ഏഴിന് തുടങ്ങിയ കാമ്പയിൻ സെപ്റ്റംബർ 28 വരെ നീളും.
ഈ കാലയളവിൽ ഗ്രാൻഡിന്റെ ഏത് ഔട്ട്ലെറ്റിൽനിന്നും 50 റിയാലിനോ അതിന് മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഈ സമ്മാനപദ്ധതിയിൽ പങ്കാളികളാകാം.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് (ഏഷ്യൻ ടൗൺ, മെക്കയിൻസ്), ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗൻ, അസീസിയ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിലെല്ലാം കൂപ്പൺ ലഭിക്കും.ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 8 ‘എംജി ഫൈവ് 2024’ മോഡൽ കാറുകളാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ‘10-20-30’ പ്രമോഷൻ ജൂലൈ 31ന് അവസാനിക്കും.
ഇതിനു പുറമെ വിവിധ സെക്ഷനുകളിലായി ഉപഭോക്താക്കൾക്കായി നിരവധി പ്രമോഷനുകളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടറും ഐ.സി.സി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തെ കൂടാതെ സി.ഇ.ഒ ശരീഫ് ബിസി, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ, ബി.ഡി.എം നദീം പാഷ, മാർക്കറ്റിങ് മാനേജർ ഷംസീർ, അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.