സ്വർണവില താഴോട്ടില്ല; ഇന്നും വില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി. പവന്റെ വില 63,840 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്.

ഔൺസിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം വ്യാപാരം നടത്തുന്നത്. പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഡോണാൾഡ് ട്രംപിന്റെ വ്യാപാരത്തിന് പ്രതികൂലമാവുന്ന രീതിയിലുള്ള അറിയിപ്പുകൾ തന്നെയാണ് സ്വർണവില വർധനക്കുള്ള പ്രധാന കാരണം.

അതേസമയം, നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിൽ 200 പോയിന്റിലേറെ നേട്ടമുണ്ടായപ്പോൾ നിഫ്റ്റി 23,000 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.

ടെക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, ​ഹീറോ മോട്ടോ കോർപ്, ബ്രിട്ടാണിയ ഇൻഡസ്ട്രീസ്, ടൈറ്റാൻ എന്നീ കമ്പനികളാണ് നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 18 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ബി.എസ്. ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 18 ലക്ഷം കോടി കുറഞ്ഞിരുന്നു.

Tags:    
News Summary - Gold rate Hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT