3000 ഡോളർ തൊട്ട് സ്വർണം; കേരളത്തിൽ വില കുറഞ്ഞു

ലണ്ടൻ: ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3000 ഡോളർ പിന്നിട്ടു. ഡിമാൻഡ് വർധിച്ചതാണ് സ്വർണവില വർധിക്കാനുള്ള കാരണം. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ മൂലം സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വർണത്തെയാണ് പരിഗണിക്കുന്നത്. ഇതാണ് വില കൂടാനുള്ള പ്രധാനകാരണം.

അതേസമയം, റെക്കോഡിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെ കുറവാണുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 65,760 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വിലയിൽ 10 രൂപ കുറവുണ്ടായി. 8220 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്.

വ്യാപാരയുദ്ധം തുടരുന്ന ഡോണൾഡ് ട്രംപിന്റെ നടപടികൾ ഓഹരി വിപണിയുടെ തകർച്ചക്കുള്ള കാരണമാവുന്നുണ്ട്. യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിന് പുറമേ കാനഡ, യുറോപ്യൻ യൂണിയൻ തുടങ്ങിയവക്ക് മേൽ അധിക തീരുവ ചുമത്തുമെന്നും അറിയിച്ചിരുന്നു.

ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ എത്ര തീരുവയാണോ ചുമത്തുന്നത് അതേ രീതിയിൽ മറുപടിയുണ്ടാകുമെന്നാണ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ട്രംപിന്റെ ഈ നയങ്ങൾ മൂലം ഓഹരി വിപണി ഉൾപ്പടെയുള്ളവയിൽ നിക്ഷേപം കുറയുകയാണ്.

Tags:    
News Summary - Gold prices hit $3,000 for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT