സ്വർണവില ഇടിഞ്ഞു; മാറ്റമില്ലാതെ വെള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. ശനിയാഴ്ച 720 രൂപ കുത്തനെ ഉയർന്നിരുന്നു. നിലവിൽ ഒരു പവന്റെ വിപണി വില 37,520 രൂപയാണ്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇന്ന് ഇടിവുണ്ടായി. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവിലെ വിപണി വില 3885 രൂപയാണ്.

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ശനിയാഴ്ച രണ്ട് രൂപ ഉയർന്നിരുന്നു. തിങ്കളാഴ്ചത്തെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.

Tags:    
News Summary - Gold prices fell; Silver without change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT