Posted On
date_range Updated On
date_range സംസ്ഥാനത്ത് സ്വർണവിലയിൽ വർധന
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 80 കൂടി 35,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച പവൻ വില 120 രൂപ കൂടി 35,200ൽ എത്തിയിരുന്നു. ശനിയാഴ്ച 35,320 രൂപയായിരുന്നു. ഞായറാഴ്ച ഈ വില തുടർന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 33,320 രൂപ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയിരുന്നു.
സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായ കോവിഡ് കാലത്ത്, സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിച്ചതാണ് വില ഉയരാനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.