Posted On
date_range Updated On
date_range സ്വർണവില വീണ്ടും കുറഞ്ഞു
കോഴിക്കോട്: രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച 200 രൂപ കൂടി 36,080 രൂപയായിരുന്നു പവൻ വില. ഏപ്രിൽ മാസത്തെ ഏറ്റവും കൂടിയ വിലയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബുധനാഴ്ച 560 രൂപ പവന് വർധിച്ചിരുന്നു.
പവന്‍റെ ഏറ്റവും കുറഞ്ഞ വിലയായ 33,320 രൂപ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.