സ്വർണം, വെള്ളി പണയ വായ്പ സംബന്ധിച്ച് കഴിഞ്ഞാഴ്ച റിസർവ് ബാങ്ക് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം പകരുന്നതും ധനകാര്യ സ്ഥാപനങ്ങൾ പാലിക്കേണ്ട ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നതുമാണ്. സ്വർണ വിലയുടെ 85 ശതമാനം വരെ (എൽ.ടി.വി) വായ്പ നൽകണമെന്ന നിർദേശം വായ്പയെടുക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും. അതായത്, ഒരു ലക്ഷം രൂപ വിപണി മൂല്യമുള്ള സ്വർണം പണയം വെച്ചാൽ 85,000 രൂപ വരെ വായ്പ ലഭിക്കും.
രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പരിധി ഉയർത്തിയത്. നിലവിൽ ഇത് 75 ശതമാനമാണ്. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള വായ്പകൾക്ക് സ്വർണ മൂല്യത്തിന്റെ 80 ശതമാനം വരെയും അഞ്ചു ലക്ഷത്തിനു മുകളിൽ വായ്പകൾക്ക് 75 ശതമാനം വരെയും ലഭിക്കും. വായ്പ കാലാവധിയിൽ മേൽപറഞ്ഞ അനുപാതം നിലനിർത്തണം.
പലിശയടക്കമുള്ള തുകയാണിത്. രണ്ടര ലക്ഷം വരെയുള്ള വായ്പകൾക്ക് വരുമാനം നോക്കുകയോ രേഖകൾ ആവശ്യപ്പെടുകയോ വേണ്ടെന്ന നിർദേശം സാധാരണക്കാർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും വായ്പ എളുപ്പം ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സ്വർണവും വെള്ളിയും പണയം വെക്കുന്നതിനുള്ള പരിധിയും റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഒരു കിലോ വരെ സ്വർണാഭരണം പണയം വെക്കാം. എന്നാൽ, സ്വർണ നാണയമാണെങ്കിൽ 50 ഗ്രാമേ പറ്റൂ.വെള്ളിയാഭരണങ്ങൾ 10 കിലോ വരെയും വെള്ളി നാണയം 500 ഗ്രാം വരെയുമാണ് പരമാവധി പണയം വെക്കാനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.