സ്വർണവിലയും എണ്ണവിലയും കുറഞ്ഞു

ന്യൂഡൽഹി: യുക്രെയ്​ൻ പ്രതിസന്ധിക്കിടയിലും വിപണിയിൽ സ്വർണവിലയും എണ്ണവിലയും കുറഞ്ഞു. ആഗോള വിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ബാരലിന്​ 101 ഡോളറായാണ്​ കുറഞ്ഞത്​. ബ്രെന്‍റ്​ ക്രൂഡിന്‍റെ വില കഴിഞ്ഞ ദിവസം 105 ഡോളർ വരെ എത്തിയിരുന്നു. പിന്നീട്​ വില കുറയുകയായിരുന്നു. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 94 ഡോളറായും കുറഞ്ഞിട്ടുണ്ട്​. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശത്തിനിടെയാണ്​ എണ്ണവില റെക്കോർഡ്​ വേഗത്തിൽ കുതിച്ചത്​.

ഇന്ത്യൻ വിപണിയിൽ സ്വർണവിലയും കുറഞ്ഞു. മൾട്ടി കമ്മോഡിറ്റി എക്സ്​ചേഞ്ചിൽ സ്വർണത്തിന്‍റെ ഏപ്രിലിലെ ഭാവി വിലയിൽ 1.03 ശതമാനം ഇടിവ്​ രേഖപ്പെടുത്തി. അ​തേസമയം ആഗോളവിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ്​ രേപ്പെടുത്തിയിട്ടുണ്ട്​. സ്​പോട്ട്​ ഗോൾഡിന്‍റെ വില 0.3 ശതമാനം ഉയർന്ന്​ 1,909.06 ഡോളറിലെത്തി.

കഴിഞ്ഞ ദിവസം ​റെക്കോർഡ്​ വേഗത്തിൽ കുതിച്ച സ്വർണവില കേരളത്തിലും ഇന്ന്​ കുറഞ്ഞു. പവന്​ 320 രൂപയാണ്​ കുറഞ്ഞത്​. ഗ്രാമിന്​ 45 രൂപയും കുറഞ്ഞു. 37,480 രൂപയാണ്​ ഒരു പവൻ സ്വർണത്തിന്‍റെ വില. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,685 രൂപയായും കുറഞ്ഞു.

Tags:    
News Summary - Gold and oil prices fell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT