ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നികുതി കുറച്ച് എണ്ണവില പിടിച്ചു നിർത്താൻ നീക്കവുമായി കേന്ദ്രസർക്കാർ. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില ഉയരുന്നതും കേന്ദ്രത്തെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിവരം.
പശ്ചിമബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില വർധനവ് പാർട്ടികൾ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നുണ്ട്. ഇത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് നികുതി കുറച്ച് തൽക്കാലത്തേക്ക് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം.
ഫെബ്രുവരി 26 മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ട്. എങ്കിലും ഇന്ധനനികുതി കുറക്കുന്നത് ദേശീയവിഷയമായതിനാൽ പെരുമാറ്റച്ചട്ടം ബാധകമാവില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിന്‍റെ റീടെയിൽ വിലയുടെ 60 ശതമാനം നികുതികളാണ്. ഡീസലിലേക്ക് എത്തുേമ്പാൾ വിലയിൽ നികുതികളുടെ സ്വാധീനം 54 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.