Posted On
date_range Updated On
date_range മുട്ട പഫ്സിനെ പൊള്ളിക്കുമോ? ആശങ്ക ഉണർത്തി കോഴിമുട്ട വില കുതിക്കുന്നു
തിരുവനന്തപുരം: ഉപഭോക്താക്കളെ ആശങ്കയിലാക്കി കോഴിമുട്ട വില കുതിക്കുന്നു. നേരത്തെ വിപണിയിൽ 5.50 രൂപ വില ഉണ്ടായിരുന്ന മുട്ടക്ക് ഇന്ന് ചില്ലറ വിപണിയിൽ 8 രൂപ വരെയൊണ് ഈടാക്കുന്നത്. ഹോൾസെയിൽ വില 7 മുതൽ 7.50 വരെയാണ്. നാടൻ കോഴി മുട്ടക്ക് 12 മുതൽ 15 വരെ കടകൾ ഈടാക്കുന്നുണ്ട്.
തമിഴ്നാട് ഉച്ച ഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തിയതോടെ നാമക്കലിൽ നിന്ന് കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതാണ് ഈ വിലക്കയറ്റത്തിന് പിന്നിൽ. ഒപ്പം കോഴിത്തീറ്റയുടെ വില കൂടിയതും പ്രശ്നമായി. 50 കിലോ കോഴിത്തീറ്റക്ക് 2300 വരെയാണ് വില.
മുട്ടവില വർധിച്ചതോടെ വിൽപ്പന കുറഞ്ഞുവെന്ന് കച്ചവടക്കാർ പറയുന്നു. ഇങ്ങനെ പോയാൽ മുട്ട വിഭവങ്ങൾ ഉണ്ടാക്കുന്ന ബേക്കറികൾക്കും ഭക്ഷണ ശാലകൾക്കും വിലക്കയറ്റം തിരിച്ചടിയാകും. ഒപ്പം വീടുകളിൽ പ്രതിമാസച്ചെലവിനെയും വിലക്കയറ്റം സാരമായി ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.