റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാനെ നിയമിച്ചുള്ള കരാർ ബർദമാൻ അഗ്രോ പ്രോഡക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശൈഖ് റബിയുൽ ഹഖ് കൈമാറുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് ചെയർമാൻ എ.ടി. അൻവർ സമീപം
ദുൽഖർ സൽമാൻ റോസ് കൈമ ബിരിയാണി റൈസ് അംബാസഡർ
കൊച്ചി: നടൻ ദുൽഖർ സൽമാനെ അംബാസഡറാക്കി റോസ് കൈമ ബിരിയാണി റൈസ് റീബ്രാൻഡ് ചെയ്യുന്നു. ഒരു കിലോയുടെയും അഞ്ച് കിലോയുടെയും ബിരിയാണി അരി പാക്കറ്റുകൾ ഉടൻ വിപണിയിലെത്തുമെന്ന് കമ്പനി ചെയർമാനും എം.ഡിയുമായ ശൈഖ് റബിയുൽ ഹഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
30, 50 കിലോയുടെ വാണിജ്യ പാക്കറ്റുകളും ഉടൻ വിപണിയിലെത്തും. 30 വർഷത്തിലേറെയായി ബർദമാൻ ആഗ്രോ പ്രോഡക്ട്സ് ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ് കൈമ ബിരിയാണി അരി ബർദമാൻ റോസ് എന്ന പേരിൽ യു.എ.ഇ, ഒമാൻ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിലും ലഭ്യമാണെന്ന് റീജനൽ ബിസിനസ് പാർട്ണർ നാരായൺ ചന്ദ്ര മൈതി പറഞ്ഞു.
അസി. റീജനൽ ബിസിനസ് പാർട്ണർ സോമനാഥ് മൈതി, ചീഫ് മാർക്കറ്റിങ് ഓഫിസർ ശ്രീപതി ഭട്ട്, ഇന്റർനാഷനൽ മാർക്കറ്റിങ് മാനേജർ അബ്ദുൽ ഷുക്കൂർ, അസി. ജനറൽ മാനേജർ ഹസീബുറഹ്മാൻ, ഈസ്റ്റേൺ റീജനൽ സെയിൽസ് മാനേജർ മാനസ് ബസു, ഇന്റർനാഷനൽ സെയിൽസ് മാനേജർ സി.വി. നൗഷാദ്, ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് ചെയർമാൻ എ.ടി. അൻവർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.