ചെങ്കടൽ പ്രതിസന്ധിയും എണ്ണ വിലയും

ഇസ്രായേൽ ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ അലയൊലികൾ ആഗോള തലത്തിൽ ഏറ്റവും രൂക്ഷമായത് ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതോടെയാണ്. ഏഷ്യയും യൂറോപ്പുമായുള്ള പ്രധാന വാണിജ്യ ഇടനാഴിയാണിത്. എണ്ണ മാത്രമല്ല മറ്റ് പല അവശ്യവസ്തുക്കളും ലോകത്തിന്റെ പലഭാഗത്തേക്കും കടന്നുപോകുന്നത് ഈ വഴിയാണ്. യമനിലെ ഹൂതി പോരാളികളുടെ ആക്രമണം മൂലം പല ചരക്ക് കപ്പലുകൾക്കും കേടുപാടുകളുണ്ടാകുകയോ യാത്ര നിർത്തുകയോ ചെയ്തു. നിലവിൽ അമേരിക്കയും സഖ്യ സേനയും കപ്പലുകൾക്ക് സംരക്ഷണത്തിനായി രംഗത്തുണ്ടെങ്കിലും പ്രശ്നം വഷളാകുകയാണെങ്കിൽ ഇത് ആഗോളതലത്തിൽ തന്നെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

2023 ഏപ്രിലിൽ ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം പ്രതിദിനം 1.65 ദശലക്ഷം ബാരൽ വെട്ടിക്കുറച്ചതിനെ തുടർന്ന് എണ്ണ വില 25 ശതമാനത്തോളം ഉയർന്നു. ജൂണിൽ ബാരലിന് 97 ഡോളർ എന്ന നിലയിലെത്തി. 2024 മാർച്ച് വരെ ഉൽപാദനം വെട്ടിച്ചുരുക്കാനാണ് ഒപെക് തീരുമാനം.

നിലവിൽ ബാരലിന് 81 ഡോളറിലാണ് എണ്ണ വില. ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ മാന്ദ്യത്തിൽ തുടരുന്നത് എണ്ണ വില ഇതേ നിലയിൽ നിലനിൽക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, 2024ൽ ആഗോള ആവശ്യകത കൂടുമെന്നും വില 100 ഡോളറിൽ എത്തുമെന്നും വിലയിരുത്തുന്നവരുണ്ട്. ഇത്തരമൊരു കയറ്റം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് പ്രതികൂലമാണ്.

Tags:    
News Summary - Look Back 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.