ആരോഗ്യരംഗത്ത് കൂടുതൽ സാധ്യത; അതിനൊത്ത കോഴ്സുകളുമായി കോട്ടക്കൽ അൽമാസ്

ലോക സാമ്പത്തിക-രാഷ്ട്രീയ നയതന്ത്ര രംഗങ്ങളെയൊക്കെ മാസങ്ങളോളം കടിഞ്ഞാണിട്ട് നിർത്തിയ മഹാമാരിയാണ് കോവിഡ്. ഈ സംഹാര താണ്ഡവത്തിന്‍റെ കനിവില്ലാ കയത്തിൽനിന്ന് ലോകം എന്ന് വിമുക്തമാകുമെന്ന് പ്രവചിക്കപ്പെട്ടിട്ട് പോലുമില്ല. ഇതിനെ ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താനാണ് നാം നിർദേശിക്കപ്പെടുന്നത്. അതോടൊപ്പം മറ്റിതര മേഖലകളൊക്കെ നിഷ്ക്രിയത്വം ആവശ്യപ്പെടുമ്പോൾ ആരോഗ്യ രംഗത്ത് മാത്രം കൂടുതൽ ആവശ്യകതകളും ഡിമാൻറുമാണ് കാണപ്പെടുന്നത്. "ആരോഗ്യമാണ് സമ്പത്ത്' എന്ന പഴമൊഴിക്ക് മാറ്റ് കൂടുന്നു.

കോവിഡ് ഇനിയും പടർന്നുകൊണ്ടേയിരിക്കും എന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോൾ അതിനെ നിയന്ത്രിക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണക്കുറവിലാണ് ബന്ധപ്പെട്ടവർക്ക് ആശങ്ക കൂടുതൽ. ഹൈൽത്ത് കെയർ കോഴ്സകൾക്കും മറ്റും കേരളത്തിന് പുറത്തേക്ക് പോയിരുന്ന പ്രവണതയും കോവിഡ് മൂലം തടസ്സപ്പെട്ടു. സാഹചര്യം ആവശ്യപ്പെടുന്ന വൻ ഡിമാൻറിനും വിദ്യാർഥികളുടെ സ്വപ്നത്തിനും പരിഹാരമാകുകയാണ് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ.

ജോലി സാധ്യത വളരെ കൂടുതലുള്ള ആറ് ഹെൽത്ത് കെയർ കോഴ്സുകളാണ് മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് വൊക്കേഷൻ ആയി കുറഞ്ഞ ഫീസിൽ അൽമാസിൽ നടക്കുന്നത്. കാർഡിയാക് ടെക്നോളജി,ഡയാലിസിസ് ടെക്നോളജി, ഒപ്റ്റോമെട്രി, റേഡിയോളജി ആൻഡ് ഇമാജിൻ ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിക്സ് എന്നീ ബ്രാഞ്ചുകളിൽ വളരെയധികം ജോലിസാധ്യത ഭാവിയിൽ കാണുന്നത് കാരണം ഈ കോഴ്സുകൾ തന്നെയാണ് ഇവിടെ നടത്തപ്പെടുന്നത്.

ഇന്ന് പാരാമെഡിക്കൽ വിദ്യാർഥികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രാക്ടിക്കൽ പഠനത്തിന്റെ അപര്യാപ്തയാണ്. അൽമാസിൽ പഠനം പൂർത്തിയാക്കുന്നതോടെ ബന്ധപ്പെട്ട മേഖലയിൽ 100 ശതമാനം അറിവ് കരസ്ഥമാക്കാൻ നിങ്ങൾക്ക് കഴിയും. അതോടൊപ്പം ശോഭനമായ ഭാവി നിങ്ങളുടെ കൈയിൽ സുരക്ഷിതമായിരിക്കും. 60 ശതമാനം പ്രാക്ടിക്കലും 40 ശതമാനം തിയറിയുമുൾക്കൊള്ളുന്ന B Voc കോഴ്സുകൾക്ക് വൻ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പഠന മികവിനൊപ്പം സ്കിൽ നൈപുണ്യം എന്നതാണ് B Voc നെ കൂടുതൽ പ്രസക്തമാക്കുന്നത്.

ഏറ്റവും പുതിയ ടെക്നോളജി അരോഗ്യ രംഗത്ത് അവിഷ്കരിക്കപ്പെടുമ്പോൾ തന്നെയും അതിനെക്കറിച്ച് അറിവ് എന്നതിലുപരി അത് ഉപയോഗിക്കാൻ കഴിയുന്ന നിപുണരുടെ അഭാവം ആരോഗ്യരംഗം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇതിനാണ് B Voc പരിഹാരമാകുന്നത്. ഡോക്ടർമാരടക്കം ഉയർന്ന യോഗ്യതയുള്ള ഫാക്കൽറ്റികൾ, ഉന്നത സംവിധാനങ്ങളുള്ള ലാബുകൾ, അത്യാധുനിക യന്ത്രസംവിധാനങ്ങൾ, ഹോസ്റ്റൽ സൗകര്യം, ബസ് സൗകര്യം എന്നിവ പഠിതാക്കൾക്ക് ഏറെ സൗകര്യപ്രദമാകുന്നു. പ്ലസ് ടു സയൻസ് പാസായ ആർക്കും ഒറിജിനൽ സർട്ടിഫിക്കറ്റുമായി നേരിൽ വന്ന് അഡ്മിഷൻ നേടാം. ഫോൺ: 9745311115

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.