Posted On
date_range Updated On
date_range സൽക്കാരങ്ങളിൽ ഭക്ഷണം വിളമ്പാൻ സൊമാറ്റോ
സൽക്കാരങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ പ്രത്യേക ടീം ഒരുക്കി സൊമാറ്റോ. 50 ഓളം പേർ പങ്കെടുക്കുന്ന ഒത്തുകൂടലിനോ പാർട്ടികൾക്കോ ഭക്ഷണം ഡെലിവർ ചെയ്യാനാണ് ടീമിനെ ഒരുക്കിയത്. സമൂഹ മാധ്യമമായ 'എക്സ്'ൽ കമ്പനിയുടെ സി.ഇ.ഒ ദീപിന്ദർ ഗോയലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഒരു ഫുഡ് ഡെലിവറി കമ്പനി ഇത്രയും ആളുകളുള്ള പാർട്ടിക്ക് ഭക്ഷണം എത്തിക്കാൻ പ്രത്യേക ടീമിനെ ഒരുക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളാണ് ഈ ഓഡറുകൾ ഡെലിവർ ചെയ്യാൻ ഉപയോഗിക്കുക. തണുപ്പുള്ളതും ചൂടുള്ളതുമായ ഭക്ഷണം കൊണ്ടുപോകാൻ ഈ ടീമിന് സംവിധാനമൊരുക്കുന്ന തിരക്കിലാണ് സൊമാറ്റോ. നേരത്തെ സാധാരണ ഡെലിവറി ജീവനക്കാർതന്നെയായിരുന്നു പാർട്ടികൾക്കും ഭക്ഷണം എത്തിച്ചിരുന്നത്. പക്ഷേ, ഉപഭോക്താക്കൾ തൃപ്തരല്ലാതിരുന്നതുകൊണ്ടാണ് പുതിയ പദ്ധതി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.