Posted On
date_range Updated On
date_range ഏഴു ലക്ഷം വരെ വിദേശത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് ഉറവിട നികുതിയില്ല
ന്യൂഡൽഹി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശത്ത് ഒരു വർഷം ഏഴു ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് ഉറവിട നികുതി (ടി.സി.എസ്) ബാധകമാകില്ലെന്ന് സർക്കാർ അറിയിച്ചു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്), ഉറവിട നികുതി എന്നിവ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് എൽ.ആർ.എസ് പരിധിയിൽ കൊണ്ടുവരാനും 20 ശതമാനം ഉറവിട നികുതി ചുമത്താനുമുള്ള തീരുമാനം വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.