യു.കെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ന്യൂഡൽഹി: യു.കെയെ മറികടന്ന് ലോകത്തിന്റെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. 2021 വർഷത്തിന്റെ അവസാനത്തെ മൂന്ന് മാസങ്ങളിലാണ് യു.കെയെ ഇന്ത്യ മറികടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീവിത ചെലവ് വർധിച്ചതിനെ തുടർന്നാണ് യു.കെ പിന്നാക്കം പോയതെന്നും ബ്ലുംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. ഇത് രണ്ടാം തവണയാണ് യു.കെയെ ഇന്ത്യ മറികടക്കുന്നത്. 2019ലും സമാനമായി യു.കെയെ ഇന്ത്യ മറികടന്നിരുന്നു.

2021 മാർച്ചിൽ കണക്കുകൾ പ്രകാരം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലെ പണത്തിന്റെ അളവ് 854.7 ബില്യൺ ഡോളറാണ്. എന്നാൽ, യു.കെയുടേത് 814 ബില്യൺ ഡോളർ മാത്രമാണ്. യു.കെയിലെ പണപ്പെരുപ്പത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം.

അതേസമയം, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ചയുണ്ടുവുമെന്നാണ് പ്രവചനം. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ പ്രതിക്ഷിച്ച വളർച്ചയുണ്ടായിരുന്നില്ല.

Tags:    
News Summary - UK Slips Behind India to Become World’s Sixth Biggest Economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.