പെൻസിൽ ഷാർപ്നറിന്‍റെ വില കുറയും; ജി.എസ്.ടി കുറച്ചു

ന്യൂഡൽഹി: പെൻസിൽ ഷാർപ്നറിന്‍റെ ജി.എസ്​.ടി 18ൽ നിന്ന്​ 12 ശതമാനമായി കുറക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്​.ടി കൗൺസിൽ യോഗം തീരുമാനിച്ചു. പാക്കറ്റിലല്ലാതെ വിൽക്കുന്ന ദ്രവരൂപത്തിലുള്ള ശർക്കരക്ക്​ ഇനി ജി.എസ്​.ടി ഇല്ല. പാക്കറ്റിലാണെങ്കിൽ അഞ്ചു ശതമാനം. ഇതുവരെ 18 ശതമാനമാണ്​ ഈടാക്കി വന്നത്​.

2022-23 വർഷത്തേക്ക്​ ജി.എസ്​.ടി.ആർ-9 ഫോറത്തിൽ നൽകേണ്ട വാർഷിക റിട്ടേൺ വൈകി സമർപ്പിച്ചാൽ ഈടാക്കുന്ന പിഴത്തുക ലഘൂകരിച്ചു. അഞ്ചു കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ 50 രൂപയാണ്​ പ്രതിദിന അധിക ഫീസ്​. 20 കോടി വരെയെങ്കിൽ ഇത്​ 100 രൂപയാകും.

ജി.എസ്​.ടി അപലേറ്റ്​ ട്രിബ്യൂണൽ രൂപവൽക്കരണം സംബന്ധിച്ച മന്ത്രിതല സമിതി റിപ്പോർട്ട്​ ഭേദഗതികളോടെ അംഗീകരിച്ചു. അന്തിമ കരട്​ ഭേദഗതി നിർദേശങ്ങൾ അഭിപ്രായം തേടി സംസ്ഥാനങ്ങൾക്ക്​ അയക്കും. പാൻ മസാല, ഗുഡ്​ക വ്യവസായികളുടെ നികുതി വെട്ടിപ്പ്​ സംബന്ധിച്ച മന്ത്രിതല സമിതി റിപ്പോർട്ട്​ കൗൺസിൽ സ്വീകരിച്ചു.  

Tags:    
News Summary - The price of pencil sharpener will decrease; GST has been reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.