Posted On
date_range Updated On
date_range എസ്.ബി.ഐ എം.ഡി സ്വാമിനാഥൻ ജാനകിരാമൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ
ന്യൂഡൽഹി: എസ്.ബി.ഐ മാനേജിങ് ഡയറക്ടർ സ്വാമിനാഥൻ ജാനകിരാമൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ. മൂന്ന് വർഷത്തേക്കാണ് ജാനകിരാമന്റെ നിയമനം. റോയിട്ടേഴ്സാണ് ജാനകിരാമനെ നിയമിച്ച വിവരം അറിയിച്ചത്.
മഹേഷ് കുമാർ ജെയിനിന്റെ ആർ.ബി.ഐയിലെ കാലാവധി ജൂൺ 22ന് അവസാനിക്കാനിരിക്കെയാണ് ജാനകിരാമനെ നിയമിച്ചത്. 2018ലാണ് ജെയിൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് 2021ൽ ജൂണിൽ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഈ കാലാവധി കൂടി കഴിഞ്ഞതോടെയാണ് ജാനകിരാമനെ ഗവർണറായി തെരഞ്ഞെടുത്തത്.
ജാനകിരാമനെ കൂടാതെ മൂന്ന് ഡെപ്യൂട്ടി ഗവർണർമാരാണ് ആർ.ബി.ഐക്കുള്ളത്. മൈക്കൾ ഡി പാത്ര, ടി റാബി ശങ്കർ, രാജേശ്വർ റാവു എന്നിവരാണ് മറ്റുള്ള ആർ.ബി.ഐ ഗവർണർമാർ. നേരത്തെ ഐ.ഡി.ബി.ഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടർ സി.ഇ.ഒ സ്ഥാനവും ജാനകി രാമൻ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.